Posts

Showing posts from July, 2020

എനിക്ക് മഞ്ഞ മണക്കാറുണ്ട്..✨

Image
മഞ്ഞ എന്നും ഉപയോഗിച്ചുപയോഗിച്ചു തഴഞ്ഞു പോയ ക്രയോണ്     കഷ്ണമാണിനിക്ക്..ചെറുപ്പത്തിൽ ഞാൻ വരയ്ക്കുന്ന എന്റെ സൂര്യന്, എന്റെ വീടിന് , എന്റെ മനുഷ്യന് , എന്റെ പുലരിക്ക്, എന്റെ പാവടയിക്ക് , എന്റെ കാലിന്നടിയിലെ മണ്ണിന് ഒക്കെ മഞ്ഞ നിറമായിരുന്നു..ഇളം മഞ്ഞ മുതൽ കുറുകി കലങ്ങിയ കടും മഞ്ഞകൾ വരെ..! നിങ്ങൾക്കൊക്കെ പച്ചയും നീലയും ആയിരിക്കുമ്പോ മഞ്ഞ എന്റെ  പ്രൈമറിനിറമായിരുന്നു..!💛 പഞ്ചഭൂതാത്മകമായ പ്രകൃതിയെ (ഭൂമി, ജലം, അഗ്നി, വായു, ആകാശം) ചിത്രീകരിക്കുന്നതിന് അതിൽ ഓരോന്നിനും ഓരോ നിറം എന്നാണ് കണക്ക്. അതനുസരിച്ച് വായുവിന് ചുമപ്പാണ്. അഗ്നിയ്ക്ക് കറുപ്പും. ഈ സങ്കീർണ്ണതയ്ക്കുള്ളിലും ഭൂമിയ്ക്ക് മഞ്ഞയെന്ന ലാളിത്യമാണ് എന്ന് ഞാൻ എവിടെയോ വായിച്ചതോർക്കുന്നു..! "നിനക്ക് ഏതു കളർ മിട്ടായി ആണ് വേണ്ടത് ?  മഞ്ഞ ! ഈ കറുപ്പ് ചുരുദാർ എടുക്കട്ടേ ? ഇതിന്റെ മഞ്ഞ ഉണ്ടോ ചേട്ടാ !" എന്തു ചോദിച്ചാലും എനിക്ക് മഞ്ഞയാണ്.. എന്റെ ചോര മഞ്ഞ നിറം കലർന്നാതാണെന്നു പോലും എനിക്ക് തോന്നിയിട്ടുണ്ട് , കണ്ണാടിക്കു മുമ്പിൽ നിന്ന് എന്റെ ശരീരം സൂക്ഷിച്ചു നോക്കിയിട്ടുണ്ട്... ഒരു മഞളിപ്പില്...
Image
മുബി, ഓൾക്ക് #full_A+ ണെ ഓൾക്ക് ഹ്യൂമാനിറ്റീസ് ഓല് എട്ക്കണ്ടത് science അല്ലാലോ 😑..BSW പോലും ഓൾക്ക് പഠിക്കണ്ടത്..ഒറ്റപ്പൈസ വാങ്ങാതെ സ്വയം ചെയ്യുന്ന പണിക്കുള്ള കോഴ്സ് അല്ലെ..അയിന് എന്തെങ്കിലും സ്കോപ്പ് ഇണ്ടാ ( മോഹഭംഗ മനസ്സിലേ.bgm ) ഇന്നെനിക്ക് വന്ന ഒരു കാളിലെ പ്രസക്ത ഭാഗം👆🏽 ------------------------------------------------------------------- നമ്മളുടെ മക്കളും അവരുടെ ഇഷ്ടവും അവരുടെ മനസമാധാനവും സന്തോഷവും എന്ന കാര്യത്തിന് പ്രാധാന്യം കൊടുക്കാതെ ‘ഞാന്‍, എനിക്ക് എന്റെ മകൻ /മകൾ അവരെ കുറിച്ചുള്ള സ്വപ്‌നം’ എന്നു കിനാവ് കാണുന്ന  ഓരോ അച്ഛനമ്മമാരുമാണ് ഓരോ കുട്ടിയെയും  മനോസംഘര്‍ഷങ്ങളിൽ ആക്കുന്നതും അവരുടെ ഭാവി നശിപ്പിച്ച് അവരെ ഒന്നിനും കൊള്ളാതാക്കുന്നവരും.🤷🏼‍♀️ തല വച്ചു കൊടുത്തു പോയില്ലേ, ഇനി പാതി വച്ച് മതിയാക്കിയാല്‍ so called നാട്ടുകാരും വീട്ടുകാരും എന്തു പറയും, പാതിക്കു വച്ച് വിട്ടുകളഞാൽ എങ്ങനെ, അത് ശരിയാവില്ലല്ലോ എന്നെല്ലാം സ്വയം ഉന്തിത്തള്ളി പരീക്ഷാക്കടമ്പ കടക്കാന്‍ ശ്രമിക്കുന്ന എത്ര കുട്ടികളെയാണ് നമുക്ക് ചുറ്റും ദിവസവും കാണുന്നത്! എത്രയോ രക്ഷിതാക്കളാണ് എന്റെ കുട്ടിക്കിതെന്തു ...

വേട്ടയുടെ ശാസ്ത്രം...!

Image
ചില വേട്ടക്കാരുണ്ട്  ഇഷ്ടങ്ങൾക്ക് മേലെ ചാട്ടുളി എറിയുന്നവർ.  ഇര ചോരവാർന്നു വീഴുന്നത് വരെ ക്രൂരമായ ചിരിയെ ഒളിപ്പിച്ച് ,  ഓരോ പ്രാണപിടച്ചലിലും തലോടി തലോടി പതുക്കെ കൊല്ലുന്നവർ...! ജീവനറ്റ്‌വീഴുമ്പോഴും  കൊല്ലുന്നവന്റെ കയ്യിൽ നിന്നൊരു അവസാന പ്രതിഷേധത്തിന്റെ മുരൾച്ചപോലും ഉരുവിടാതെ മരിക്കേണ്ടിവരുന്നവന്റെ നിസ്സഹായാവസ്ഥ.. ആവസാനപിടച്ചൽ...! ചില വേട്ടക്കാരുണ്ട്  കാഴ്ച്ചയിൽ വലിയ വല വീശിയെറിഞ് തഴക്കം വന്നൊരു മുക്കുവന്റെ  മെയ് വഴക്കത്തോടെ കുരുക്ക് മുറുക്കുന്നവൻ...  വല വീണ മാത്രയിലെ വട്ടം ചെറുതാവുന്നത് നോക്കി നിൽക്കേണ്ടി വരുന്ന  ഇരയുടെ നിസ്സഹായാവസ്ഥ..  അവസാന പിടച്ചൽ...! വേട്ടയുടെ ശാസ്ത്രം,  കരുതിയ കുട്ട നിറക്കുക എന്നതും, നമ്മുടേത് #ഇരയാവാതിരിക്കുക എന്നതുമാണ്...🌻