എനിക്ക് മഞ്ഞ മണക്കാറുണ്ട്..✨


മഞ്ഞ എന്നും ഉപയോഗിച്ചുപയോഗിച്ചു തഴഞ്ഞു പോയ ക്രയോണ്     കഷ്ണമാണിനിക്ക്..ചെറുപ്പത്തിൽ ഞാൻ വരയ്ക്കുന്ന എന്റെ സൂര്യന്, എന്റെ വീടിന് , എന്റെ മനുഷ്യന് , എന്റെ പുലരിക്ക്, എന്റെ പാവടയിക്ക് , എന്റെ കാലിന്നടിയിലെ മണ്ണിന് ഒക്കെ മഞ്ഞ നിറമായിരുന്നു..ഇളം മഞ്ഞ മുതൽ കുറുകി കലങ്ങിയ കടും മഞ്ഞകൾ വരെ..!

നിങ്ങൾക്കൊക്കെ പച്ചയും നീലയും ആയിരിക്കുമ്പോ മഞ്ഞ എന്റെ  പ്രൈമറിനിറമായിരുന്നു..!💛
പഞ്ചഭൂതാത്മകമായ പ്രകൃതിയെ (ഭൂമി, ജലം, അഗ്നി, വായു, ആകാശം) ചിത്രീകരിക്കുന്നതിന് അതിൽ ഓരോന്നിനും ഓരോ നിറം എന്നാണ് കണക്ക്. അതനുസരിച്ച് വായുവിന് ചുമപ്പാണ്. അഗ്നിയ്ക്ക് കറുപ്പും. ഈ സങ്കീർണ്ണതയ്ക്കുള്ളിലും ഭൂമിയ്ക്ക് മഞ്ഞയെന്ന ലാളിത്യമാണ് എന്ന് ഞാൻ എവിടെയോ വായിച്ചതോർക്കുന്നു..!

"നിനക്ക് ഏതു കളർ മിട്ടായി ആണ് വേണ്ടത് ? 
മഞ്ഞ !
ഈ കറുപ്പ് ചുരുദാർ എടുക്കട്ടേ ?
ഇതിന്റെ മഞ്ഞ ഉണ്ടോ ചേട്ടാ !"

എന്തു ചോദിച്ചാലും എനിക്ക് മഞ്ഞയാണ്..


എന്റെ ചോര മഞ്ഞ നിറം കലർന്നാതാണെന്നു പോലും എനിക്ക് തോന്നിയിട്ടുണ്ട് , കണ്ണാടിക്കു മുമ്പിൽ നിന്ന് എന്റെ ശരീരം സൂക്ഷിച്ചു നോക്കിയിട്ടുണ്ട്... ഒരു മഞളിപ്പില്ലാതെയില്ല..!
കനൽ പൂക്കുന്നതിന് മുമ്പ് അതിനൊരു മഞ്ഞ നിറമാണ്.. ശ്രദ്ധിച്ചിട്ടുണ്ടോ ??
അഗ്നിയെ ഒരു ചിരിക്ക് പിന്നില്‍ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുമ്പോഴും നമ്മുടെ ഉള്ളിനൊരു മഞ്ഞ നിറമാണ്.. കണ്ടിട്ടുണ്ടോ ??✨
അപ്പൂപ്പനെയും അമ്മൂമ്മയെയും കയറ്റിയ കപ്പലിൽ ഒരു മഞ്ഞകൊടി ഉയർത്തിക്കെട്ടിയിരുന്നു,‘കോളറാകാലത്തെ പ്രണയത്തിൽ’ മാർക്വേസ്. ശമനമില്ലാതെ പടർന്നു പിടിക്കുന്ന പ്രണയതിനു മഞ്ഞ നിറമായിരുന്നോ?
കുറച്ച് നിറങ്ങൾ തന്നിട്ട് അവയുമായി നിങ്ങൾക്ക് പരിചയമുള്ള ആളുകളെ ബന്ധപ്പെടുത്താൻ പറഞ്ഞാൽ മഞ്ഞയെന്നു കേട്ടപ്പോൾ നിങ്ങൾക്ക് ഓർമ്മ വന്ന ആൾ, നിങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ആളായിരിക്കുമെന്ന് ചില ആർട്ടിക്കുകളിൽ ഞാൻ വായിച്ചിട്ടുണ്ട്..!
മഞ്ഞ എന്തു സുന്ദരമാണല്ലേ ✨✨


എന്നിട്ടും...
നിങ്ങക്കൊക്കെ..
കുടിച്ചു കഴിഞ്ഞു ചവിട്ടി പൊട്ടിക്കുന്ന ഫ്രൂട്ടിയുടെ നിറം മാത്രം ആണ് മഞ്ഞ!
ചീയലിന്റെയും അസൂയയുടെയും രോഗത്തിന്റെയും നിറമാണ് മഞ്ഞ
മരിച്ച ഇലകളുടെ നിറം മാത്രമാണ് മഞ്ഞ...!:(


വാൽ: ചില മനുഷ്യരെ കാണുമ്പോ മഞ്ഞപോലെ തോന്നിക്കും..പൊടിക്കാറ്റ് പുതഞ്ഞതാണ്..അടുപ്പിക്കരുത് !!


Comments