യാത്രയിക്കടിമ എന്നാൽ...
എല്ലാ യാത്രകൾക്കും ഓരോ കഥകൾ പറയാനുണ്ടാവും… ചിലത് പുതിയ കഥകളുടെ തുടക്കമാവും, മറ്റു ചിലതു പഴയ ഓര്‍മകള്‍ പുതുക്കലാവും, അല്ലെങ്കില്‍ ചില കഥകളുടെ അവസാനമാവും, അതുമല്ലെങ്കില്‍ എല്ലാത്തിന്റെയും ഒരു സംയുക്തമായിരിക്കും. ഒരു സഞ്ചാരിക്ക്, അവന്റെ ഉദ്ദിഷ്ടസ്ഥാനത്ത് എത്താന്‍, മിനുട്ടുകളോ, മണിക്കൂറുകളോ അല്ലെങ്കില്‍ ദിവസ്സങ്ങളോ എടുക്കാം. ഓരോ ആളുകളും ഈ സമയം തള്ളി നീക്കുന്നത് പല തരത്തിലാണ്. ജീവിതം എന്ന യാത്രയുടെ കാര്യമാണെങ്കിലും അങ്ങനെ തന്നെ. ഒരു സഞ്ചാരം, യാത്രയുടെ എല്ലാ അനുഭൂതിയും നല്‍കുന്നത് അതേ വഴിയിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പുതിയ വഴിയിലൂടെ പോവുമ്പോളും, പണ്ട് യാത്ര ചെയ്ത വഴികളിലൂടെ പോവുമ്പോളും ഉള്ള അനുഭൂതികള്‍ രണ്ടും രണ്ടാണ്. House & Home ഫീലിങ്ങിലുള്ള വ്യത്യാസം പോലെ..! പ്രിയപ്പെട്ടോരാളുമായി ഈ അടുത്തുണ്ടായ ഒരു സംഭാഷണം ആണ് , ചെയ്ത യാത്രകളെ പറ്റിയും , മുറിച്ചു കടന്ന പ്ലാറ്റ്ഫോമുകളെ പറ്റിയും, പിറകെ ഓടി പിടിച്ച ആനവണ്ടികളെ പറ്റിയും, യാത്രകളിൽ ഒന്നിച്ചുണ്ടായ കൂട്ടിനെ പറ്റിയും, ചില്ലറകൾ കൂട്ടി കൂട്ടി വെച്ചു ഓരോ സെമസ്റ്റർ ബ്രേക്കിനും എവിടെയെന്നില...