വേട്ടയുടെ ശാസ്ത്രം...!

ചില വേട്ടക്കാരുണ്ട് 
ഇഷ്ടങ്ങൾക്ക് മേലെ ചാട്ടുളി എറിയുന്നവർ. 
ഇര ചോരവാർന്നു വീഴുന്നത് വരെ ക്രൂരമായ ചിരിയെ ഒളിപ്പിച്ച് , 
ഓരോ പ്രാണപിടച്ചലിലും തലോടി തലോടി പതുക്കെ കൊല്ലുന്നവർ...!
ജീവനറ്റ്‌വീഴുമ്പോഴും 
കൊല്ലുന്നവന്റെ കയ്യിൽ നിന്നൊരു അവസാന പ്രതിഷേധത്തിന്റെ മുരൾച്ചപോലും ഉരുവിടാതെ മരിക്കേണ്ടിവരുന്നവന്റെ നിസ്സഹായാവസ്ഥ.. ആവസാനപിടച്ചൽ...!
ചില വേട്ടക്കാരുണ്ട്
 കാഴ്ച്ചയിൽ വലിയ വല വീശിയെറിഞ് തഴക്കം വന്നൊരു മുക്കുവന്റെ 
മെയ് വഴക്കത്തോടെ കുരുക്ക് മുറുക്കുന്നവൻ... 
വല വീണ മാത്രയിലെ വട്ടം ചെറുതാവുന്നത് നോക്കി നിൽക്കേണ്ടി വരുന്ന 
ഇരയുടെ നിസ്സഹായാവസ്ഥ..
 അവസാന പിടച്ചൽ...!
വേട്ടയുടെ ശാസ്ത്രം,
 കരുതിയ കുട്ട നിറക്കുക എന്നതും, നമ്മുടേത് #ഇരയാവാതിരിക്കുക എന്നതുമാണ്...🌻

Comments

Popular posts from this blog

യാത്രയിക്കടിമ എന്നാൽ...

എനിക്ക് മഞ്ഞ മണക്കാറുണ്ട്..✨