ഗൂഗിൾ ഫോട്ടോസ് ഓർമ്മപ്പെടുത്തൽ സീരീസ് no 2
___________________________________________
മൈലാഞ്ചി എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു..സ്വയം ഇടുന്നതിനേക്കാളും ഇട്ടുകൊടുക്കാനാണ് കൂടുതൽ ഇഷ്ടം. നമ്മളോർക്ക് മൈലാഞ്ചി ഇല്ലാണ്ട് ഒരു പരിപാടി ഇണ്ടാ? മങ്ങലത്തിന് മൈലാഞ്ചി , പെറാൻ പോവ്ന്നേന് മുന്നേ, പെറ്റെണീക്കലിന്, മുടികളയലിന് , തൊട്ടിൽ കെട്ടലിന്, ബർത്തഡേ ക്ക്, പെര്ന്നാക്ക്, സ്കൂളിലെ ആന്വൽ ഡേ ക്ക് ( ചുരുക്കി പറഞ്ഞാൽ മെരിപ്പിന് ഒഴികെ...😉)
രസാണ്, കല്യാണ പെണ്ണിന് മൈലാഞ്ചി ഇട്ടോടക്കാന്, പക്ഷെ " മുച്ചിത്താ ഒസ്സേ ബച്ചേരുഓ " എന്ന് പറഞ് വരുന്ന പിള്ളേർടെ കൈ ആണ് കൂടുതൽ ഇഷ്ടം ... 😘
കുറച്ചു മണമുള്ള മൈലാഞ്ചി ഓർമ്മകൾ പറയട്ടെ..🙂
പണ്ടൊക്കെ വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. എന്നിട്ട് പ്ലാവില കൊമ്പുകൊണ്ട് കയ്യിൽ വരക്കും.. എന്നൊക്കെ പറയാൻ ഇനിക്ക് ആഗ്രഹം ഒക്കെയിണ്ട് , പക്ഷെ അതൊക്കെ മാമ (ഉമ്മൂമ്മ) ന്റെ കാലത്തായിരുന്നു..
ഞാൻ സ്വന്തമായി മൈലാഞ്ചി ഇടാൻ തുടങ്ങീത് 5 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്നാണ് എന്റെ ഒരു ഓർമ്മ ( അപ്പർത്തെ പോരേല മൈലാഞ്ചി ഇടാൻ അറിയുന്ന ഇതാത്ത കല്യാണം കഴിഞ് പോയ വർഷത്തെ പെരുന്നാൾ മുതലുള്ള കണക്ക് വെച്ചു നോക്കുമ്പോ 😌 ) അപ്പോഴേക്കും കോൺ മൈലാഞ്ചി വന്നിരുന്നു , അരച്ചിടുന്ന മൈലാഞ്ചി നോസ്റ്റു ഒന്നും കോണിന് പറയാനില്ല..
മൈലാഞ്ചി ഓർമ്മകൾക്ക് ഇപ്പോഴും പെരുന്നാൾ മണം ആണ്..
രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൊരേൽ നിരനിരയായി കുട്ടിപ്പട്ടാളം വന്നിട്ടുണ്ടാവും. ഓല , വീട്, മല , സൂര്യകാന്തി ഒക്കെയാണ് ആദ്യകാലത്തെ എന്റെ ഡിസൈൻ . എങ്കിലും ഒരു കുഞ് ഫാൻസ് അസോസിയേഷൻ ഒക്കെ ഉണ്ടായിരുന്നു താനും 😁.
ഉപ്പാക്ക് മൈലാഞ്ചി മണം ഇഷ്ടല്ല. ഉപ്പാനെ ചോടിപ്പിക്കാതിരിക്കാൻ പണ്ട് മൈലാഞ്ചി ഇട്ടാൽ കോടാലി തൈലം ( axe oil ) മേത്തിലും ഡ്രെസ്സിലും ഒക്കെ തേക്കും ( ഭയങ്കര ബുദ്ധിയാർന്ന് 🙈) .
ഞാൻ മൈലാഞ്ചി ഇട്ടാൽ അത് ചുമപ്പ് കലർന്ന കറുപ്പായിട്ടുണ്ടാവും പിറ്റേന്നത്തേക്ക് , എന്റെ ചെങ്ങായി പെണ്ണിന്റേത് അങ്ങനെ അല്ല ഓള് എത്ര മണിക്കൂർ ഇരുന്നാലും ഓറഞ്ചു നിറത്തിനപ്പുറം ഓളെ കൈ ചോക്കീല..( ഓഹ് എന്റെ അന്നത്തെ അഹങ്കാരം...) " നിന്റെ മാപ്ളേന്റെ ഉമ്മാക്ക് നിന്നെ ഇഷ്ടണ്ടായിലാ മൈലാഞ്ചി ചോത്തില്ലെങ്കിൽ" എന്ന് പറഞ്ഞിട്ട് പാവത്തിനെ എത്ര കരിപ്പിച്ചിട്ടുണ്ടെന്നറിയോ.. 😌
ഓരോ ബല്ലാത്ത ഓർമ്മകളെ...

Comments
Post a Comment