മുബി, ഓൾക്ക് #full_A+ ണെ ഓൾക്ക് ഹ്യൂമാനിറ്റീസ് ഓല് എട്ക്കണ്ടത് science അല്ലാലോ 😑..BSW പോലും ഓൾക്ക് പഠിക്കണ്ടത്..ഒറ്റപ്പൈസ വാങ്ങാതെ സ്വയം ചെയ്യുന്ന പണിക്കുള്ള കോഴ്സ് അല്ലെ..അയിന് എന്തെങ്കിലും സ്കോപ്പ് ഇണ്ടാ ( മോഹഭംഗ മനസ്സിലേ.bgm )
ഇന്നെനിക്ക് വന്ന ഒരു കാളിലെ പ്രസക്ത ഭാഗം👆🏽
-------------------------------------------------------------------
നമ്മളുടെ മക്കളും അവരുടെ ഇഷ്ടവും അവരുടെ മനസമാധാനവും സന്തോഷവും എന്ന കാര്യത്തിന് പ്രാധാന്യം കൊടുക്കാതെ ‘ഞാന്‍, എനിക്ക് എന്റെ മകൻ /മകൾ അവരെ കുറിച്ചുള്ള സ്വപ്‌നം’ എന്നു കിനാവ് കാണുന്ന ഓരോ അച്ഛനമ്മമാരുമാണ് ഓരോ കുട്ടിയെയും മനോസംഘര്‍ഷങ്ങളിൽ ആക്കുന്നതും അവരുടെ ഭാവി നശിപ്പിച്ച് അവരെ ഒന്നിനും കൊള്ളാതാക്കുന്നവരും.🤷🏼♀️
തല വച്ചു കൊടുത്തു പോയില്ലേ, ഇനി പാതി വച്ച് മതിയാക്കിയാല്‍ so called നാട്ടുകാരും വീട്ടുകാരും എന്തു പറയും, പാതിക്കു വച്ച് വിട്ടുകളഞാൽ എങ്ങനെ, അത് ശരിയാവില്ലല്ലോ എന്നെല്ലാം സ്വയം ഉന്തിത്തള്ളി പരീക്ഷാക്കടമ്പ കടക്കാന്‍ ശ്രമിക്കുന്ന എത്ര കുട്ടികളെയാണ് നമുക്ക് ചുറ്റും ദിവസവും കാണുന്നത്! എത്രയോ രക്ഷിതാക്കളാണ് എന്റെ കുട്ടിക്കിതെന്തു പറ്റി, ഇങ്ങനെയായിരുന്നില്ലല്ലോ ഈ കുട്ടി എന്ന് ബേജാറായി അന്തം വിട്ട് സ്റ്റാഫ്‌റൂമിന്റെ മുറ്റത്ത് വന്ന് നില്‍ക്കാറുള്ളത്! ?
സ്വന്തം കുട്ടിയുടെ തോല്‍വി യഥാസമയത്ത് അറിയുന്ന രക്ഷിതാക്കളുടെ കാര്യവും ഏറെക്കുറെ കോമഡി ആണ്, ഇത് പുതിയ പഠനത്തിനോടും / രീതികളോടും അഡ്ജസ്റ്റ് ചെയ്യാന്‍ സമയമെടുക്കുന്നതു കൊണ്ടാണ്, അടുത്ത കൊല്ല പരീക്ഷ ആവുമ്പോഴേക്കും ശരിയാകും എന്നവരവരെതന്നെയും കുട്ടികളെയും ആശ്വസിപ്പിക്കുന്നു ( ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു). "ആവും, എനിക്കാവും" എന്ന് കുട്ടിയും വിശ്വസിച്ചുപോകുന്നു…
പക്ഷേ വിശ്വാസമല്ലല്ലോ പഠനം!
കോഴിക്കോട് കുട്ടികളുടെ ഒരു പരിപാടിക്ക് എന്താവാനാണ് ഏറ്റവും കൂടുതൽ ഇഷ്ടം എന്ന് അവരോട് ചോദിച്ചപ്പോ , അതിലൊരു മോൻ
" മിസേ, എന്തേലും ഒക്കെ നട്ട് അത് ഇങ്ങനെ വളർന്നു വരുന്നത് നോക്കി നിൽക്കാനും..പിന്നെ വീട്ടിലെ നാടൻ കോഴീടെ തോനെ കിട്ടുന്ന മുട്ട incubator ഇൽ വെച് തൊലീന്നതും കാത്തു നിൽക്കാനും ആണ് ഇക്കിഷ്ടം എന്ന് പറഞ്ഞപ്പോ ആ ഹാളിൽ ഉണ്ടായ ഭാവി ഡോക്ടറും, എന്ജിനീരും, അസ്ട്രോനട്ടും, പൈലറ്റുമാരും വായിനിറച്ചു ചിരിച്ചിരുന്നു. ആ കുട്ടിക്ക് അന്ന് എനിക്ക് പറഞ്ഞു കൊടുക്കാൻ ഉത്തരം ഒന്നുമുണ്ടായിരുന്നില്ല.
ചക്കക്കാണോ, മാങ്ങക്കാണോ കൂടുതൽ മധുരം എന്ന് ചോദിച്ചാൽ , രണ്ടിനും വേറെ വേറെ മധുരം ആണല്ലോ..
ഒരു കുട്ടിയും കഴിവില്ലാതെ ജനിക്കുന്നില്ല.. ഏതു കഴിവിനെയും നശിപ്പിക്കാതെ വളർത്തിക്കൊണ്ടുവരാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് , അങ്ങനെ വളർത്തി കൊണ്ടു വരുമ്പോഴാണ് അവർ വ്യത്യസ്തരാകുന്നത്..പൊളിയാവുന്നത്..കിടു ആവുന്നത്
പിള്ളേർക്ക് അവരുടെ സ്വന്തം തീരുമാനങ്ങളിൽ തെറ്റു പറ്റിക്കൂടാ എന്നൊന്നും ഇല്ല. തനിക്ക് ചേരുന്നതല്ല എന്നു മനസ്സിലായാൽ - career മാത്രമല്ല ജീവിതത്തിലെ ഏതു മേഖലയും ആയിക്കോട്ടെ, പിന്തിരിഞ്ഞു നടക്കാനുള്ള 'ത്രാണി' ( i repeat #ത്രാണി ) ഉണ്ടാക്കി കൊടുക്കുക എന്നതാണ് മുഖ്യം..!
പിള്ളേർക്ക് കൂട്ടുനില്‍ക്കേണ്ടത് എ+ ഗ്രേഡ് എല്ലാത്തിനും വാങ്ങാൻ മാത്രമല്ല പഠിച്ചു പഠിച്ചുവരുമ്പോള്‍ തനിക്കേതാണ് ഹൃദയത്തോടു ചേര്‍ത്തു വച്ചു പഠിക്കാന്‍ തോന്നുന്നത് എന്ന് കൃത്യമായി മനസ്സിലാക്കി കൊടുക്കാനും നമുക്ക് കൂട്ട് നിൽക്കാം...🌻

Agree with u
ReplyDelete💛
Deleteഉഷാറായിട്ടുണ്ട്
ReplyDeleteസ്നേഹം 💛
Delete